തെന്നിന്ത്യൻ സിനിമയിലെ റിയൽ ലേഡി സൂപ്പർ സ്റ്റാർ ആയ അനുഷ്ക ഷെട്ടി ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി. ചിത്രത്തിലെ മൂന്നാമത്തെ ഗാനം കഴിഞ്ഞദിവസം റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. അനുഷ്ക ഷെട്ടിയുടെ നായകനായി നവീൻ ആണ് ചിത്രത്തിൽ എത്തുന്നത്.
മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും മഹേഷ് തന്നെയാണ്. രഥൻ ആണ് സംഗീതസംവിധാനം. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി – പ്രമോദ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ലേഡി ലക്ക് എന്ന ഗാനമാണ് കഴിഞ്ഞദിവസം റിലീസ് ചെയ്തത്. വിവേകിന്റെ വരികൾക്ക് രഥൻ ആണ് സംഗീതം നൽകിയത്.
എഡിറ്റർ – കോത്തഗിരി വെങ്കിടേശ്വര റാവു, ഛായാഗ്രാഹകൻ – നീരവ് ഷാ, കൊറിയോഗ്രാഫർ – ബൃന്ദ മാസ്റ്റർ, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, കലാസംവിധാനം – രാജീവൻ നമ്പ്യാർ, വി എഫ് എക്സ് സൂപ്പർവൈസർ – രാഘവ് തമ്മാറെഡ്ഡി, ടീസർ കട്ട് – പ്രതീക് നുതി, പി ആർ ഒ – ജി എസ് കെ മീഡിയ, ഡിജിറ്റൽ പങ്കാളി – വാക്ക് ഔട്ട് മീഡിയ, മാർക്കറ്റിംഗ് ഹെഡ് – ഉജ്വൽ.