മലയാളത്തിലും തമിഴിലും ഒരുപോലെ തന്റേതായ രീതിയിൽ തിളങ്ങിയ നടിയായിരുന്നു ലൈല. 1996ൽ ഹിന്ദിയിലുടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ലൈല തന്റെ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2006 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മഹാസമുദ്രം ആയിരുന്നു ലൈല മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം.
ഇപ്പോഴിതാ സംവിധായകന് മണി ചന്ദ്രുവിന്റെ ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെ താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ അടുത്തിടെ താരത്തിന്റെ ഫോട്ടോഷൂട് വീഡിയോ യൂട്യൂബിൽ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും താരത്തിന്റെ സൗന്ദര്യത്തിനും ചിരിക്കൊന്നും കോട്ടം തട്ടിയിട്ടില്ല എന്നാണ് ആരാധകർ പറഞ്ഞത്.