മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചിന്നു എന്നൊരു വിളിപ്പേരും കൂടി ലക്ഷ്മിക്കുണ്ട്. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം.
നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്.
അഴകും ആഢ്യത്വവും നിറഞ്ഞ ലുക്കിൽ എത്തിയിരിക്കുന്ന ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. 3 ലീഫ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുകേഷ് മുരളി മുകേഷാണ് മേക്കപ്പ്. ചകിത ഡിസൈൻസ് കോസ്റ്റ്യൂമും ജാനകി രമ്യ അഖിലേഷ് സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നു.