നര്‍ത്തകിയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് ലക്ഷ്മി. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായെത്തിയ ‘അരയന്നങ്ങളുടെ വീട്’ ആയിരുന്നു ലക്ഷ്മിയുടെ ആദ്യ ചിത്രം. ലക്ഷ്മി സിനിമയിലെത്തി 20 വര്‍ഷം കഴിഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കു തോന്നുന്നത് മറ്റൊരതിശയമാണ്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്മി ഇപ്പോഴും പഴയതു പോലെ തന്നെ. മാരിറ്റല്‍ സ്റ്റാറ്റസിലും മാറ്റമൊന്നുമില്ല. വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
കൊറോണ സമയത്ത് വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള് പോകണം. താന്‍ ഈ ലൈഫിലും ഹാപ്പിയാണ്.
തന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോ? വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്. അതു നമ്മള് തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല- താരം പറയുന്നു.