ദാമ്പത്യജീവിതത്തിന്റെ 29–ാം വർഷത്തിലേക്കെത്തിയ സംവിധായകൻ ലാൽ ജോസ് ഭാര്യ ലീനയുടെ കൂടെ വിവാഹ വാർഷിക ദിനം ആഘോഷിക്കുകയാണ് . ‘29 വർഷങ്ങൾക്ക് മുമ്പ്, അവനൊരു തുണയുണ്ടായി… അവനൊരു സഖിയുണ്ടായി’ എന്ന കുറിപ്പോടെ ലീനയോടൊപ്പമുള്ള തന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറലാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയ സംവിധായകന് ആശംസകളുമായി എത്തുന്നത്.
![lal jose.wife](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/lal-jose.wife_.jpg?resize=788%2C788&ssl=1)
![lal jose 2](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/lal-jose-2.jpg?resize=788%2C788&ssl=1)
![lal jose](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/lal-jose.jpg?resize=788%2C788&ssl=1)
മ്യാവൂ ആണ് ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേക്ഷകർ ഏറെ ഇഷ്ട്ടമാണ്.സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.