Saturday, June 12

ലാലേട്ടൻ ടൈമിങ്ങിൽ രാജാവാണ്, നൂറ് അർത്ഥങ്ങളാണ് ഒരു നോട്ടത്തിൽ തന്നെ, അനുഭവം തുറന്ന് പറഞ്ഞ് നടി ആശ ശരത്ത്

Pinterest LinkedIn Tumblr +

ലക്ഷക്കണക്കിന്  സിനിമാപ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനം നേടിയ ദൃശ്യം 2 വലിയ വിജയത്തിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ.  ചിത്രത്തിലെ ഓരോ താരങ്ങൾക്കും നിരവധി പ്രശംസകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ  ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് നടി ആശ ശരത് നിരവധി പ്രശംസകൾ ഇതിനോടകം ഏറ്റുവാങ്ങി.ആശ ശരത്തിന് ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും  നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടാൻ കഴിഞ്ഞിരുന്നു. ആശ ശരത് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കഥാപാത്രം നായകനായ മോഹൻലാലിന് വെല്ലുവിളി ഉയർത്തുന്നതാണ് .

drishiyam 2.jp

drishiyam 2.jp

ദൃശ്യംത്തിന്റെ  രണ്ടാം ഭാഗം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹൻലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താൻ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹൻലാൽ തല്ലുന്ന രംഗത്തിൽ പുലർത്തിയ ആ  ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ് . യൂട്യൂബ് ചാനലായ  പോപ്പർ സ്റ്റോപ്പ്‌ എന്ന മലയാളം ചാനലിന്  നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം  വ്യക്തമാക്കിയത്.

Asha Sarath

Asha Sarath

ആശ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ്……അയ്യോ ലാലേട്ടൻ എന്നൊരു ഭയം ഉണ്ടായിരുന്നു എങ്കിലും ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അങ്ങനെ ചിന്തിക്കാൻ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ നമുക്ക് അത് ചെയ്യാൻ സാധിക്കില്ല. അപ്പോൾ ഓപ്പോസിറ്റ് നിൽക്കുന്നത് ആര് എന്നുള്ളത് ആ നിമിഷത്തേക്ക് ഇങ്ങനത്തെ സീൻ ചെയ്യുന്ന സമയത്ത് നമ്മൾ മറന്നേ പറ്റൂ. ടൈമിങ്ങിന്റെ രാജാവാണ് ലാലേട്ടൻ. കൈ വയ്ക്കുന്ന സമയത്ത് വളരെ കറക്റ്റ് ആയിട്ടാണ് ലാലേട്ടൻ മുഖം മാറ്റുന്നത്. കൈ മുഖത്ത് കൊള്ളാതിരിക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു. അടികൊണ്ടു കഴിഞ്ഞ് ലാലേട്ടൻ എന്നെ നോക്കുന്ന സീനിൽ ആ സമയത്ത് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒരു അമ്മയുടെയും പോലീസിന്റെയും വികാരം മാത്രമായിരുന്നു എനിക്കപ്പോൾ ഉണ്ടായിരുന്നത്. അത് ത്രൂഔട്ട് ഒരു ഷോട്ട് ആണ്. അതുകഴിഞ്ഞ് സ്ക്രീനിൽ കണ്ടപ്പോഴാണ് ആ ഒരു നോട്ടത്തിന്റെ നൂറ് അർത്ഥങ്ങൾ മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മുടെ മോഹൻലാൽ, മഹാനടൻ ദി കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.