ലക്ഷക്കണക്കിന് സിനിമാപ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനം നേടിയ ദൃശ്യം 2 വലിയ വിജയത്തിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ. ചിത്രത്തിലെ ഓരോ താരങ്ങൾക്കും നിരവധി പ്രശംസകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് നടി ആശ ശരത് നിരവധി പ്രശംസകൾ ഇതിനോടകം ഏറ്റുവാങ്ങി.ആശ ശരത്തിന് ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടാൻ കഴിഞ്ഞിരുന്നു. ആശ ശരത് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കഥാപാത്രം നായകനായ മോഹൻലാലിന് വെല്ലുവിളി ഉയർത്തുന്നതാണ് .
ദൃശ്യംത്തിന്റെ രണ്ടാം ഭാഗം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹൻലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താൻ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹൻലാൽ തല്ലുന്ന രംഗത്തിൽ പുലർത്തിയ ആ ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ് . യൂട്യൂബ് ചാനലായ പോപ്പർ സ്റ്റോപ്പ് എന്ന മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ആശ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ്……അയ്യോ ലാലേട്ടൻ എന്നൊരു ഭയം ഉണ്ടായിരുന്നു എങ്കിലും ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അങ്ങനെ ചിന്തിക്കാൻ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ നമുക്ക് അത് ചെയ്യാൻ സാധിക്കില്ല. അപ്പോൾ ഓപ്പോസിറ്റ് നിൽക്കുന്നത് ആര് എന്നുള്ളത് ആ നിമിഷത്തേക്ക് ഇങ്ങനത്തെ സീൻ ചെയ്യുന്ന സമയത്ത് നമ്മൾ മറന്നേ പറ്റൂ. ടൈമിങ്ങിന്റെ രാജാവാണ് ലാലേട്ടൻ. കൈ വയ്ക്കുന്ന സമയത്ത് വളരെ കറക്റ്റ് ആയിട്ടാണ് ലാലേട്ടൻ മുഖം മാറ്റുന്നത്. കൈ മുഖത്ത് കൊള്ളാതിരിക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു. അടികൊണ്ടു കഴിഞ്ഞ് ലാലേട്ടൻ എന്നെ നോക്കുന്ന സീനിൽ ആ സമയത്ത് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒരു അമ്മയുടെയും പോലീസിന്റെയും വികാരം മാത്രമായിരുന്നു എനിക്കപ്പോൾ ഉണ്ടായിരുന്നത്. അത് ത്രൂഔട്ട് ഒരു ഷോട്ട് ആണ്. അതുകഴിഞ്ഞ് സ്ക്രീനിൽ കണ്ടപ്പോഴാണ് ആ ഒരു നോട്ടത്തിന്റെ നൂറ് അർത്ഥങ്ങൾ മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മുടെ മോഹൻലാൽ, മഹാനടൻ ദി കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…