ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 2വിന് സിനിമാ പ്രേക്ഷകരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ തരംഗം തീർക്കുകയാണ് ഈ സിനിമ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന് ദൃശ്യം 2 കണ്ട് തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ അശ്വിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
Thank you for taking time out of your busy schedule to watch our #Drishyam2 and talking about it. Means a lot to all of us .Best wishes for your career @ashwinravi99 https://t.co/kgMcfyOWwA
— Mohanlal (@Mohanlal) February 23, 2021
ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ ട്വിറ്ററില്‍ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്. ‘ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി. ഞങ്ങള്‍ക്ക് ഇത് വലിയൊരു കാര്യം തന്നെയാണ്. നിങ്ങളുടെ കരിയറിന് എല്ലാവിധ ആശംസകളും’- മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് അശ്വിന് ദൃശ്യം കണ്ട് ട്വിറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
I laughed out loud when George Kutty @Mohanlal created that twist in the court #Drishyam2 . If you guys dint, please start all over again from #Drishyam1. Fabulous!! Just fabulous👏👏👏👏
— Mask up and take your vaccine🙏🙏🇮🇳 (@ashwinravi99) February 21, 2021
ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണണമെന്നും താരം ആവശ്യപെടുന്നു. ട്വിറ്ററിലൂടെയാണ് അശ്വിന് തന്റെ ആവേശം പ്രകടിപ്പിച്ചത്.മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി കോടതിയില്‍ സൃഷ്ടിച്ച ആ ട്വിസ്റ്റ് കണ്ടു ഞാന്‍ ഉറക്കെ ചിരിച്ചുപോയി. നിങ്ങള്‍ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. ഗംഭീര സിനിമയാണ്’- അശ്വൻ കുറിച്ചത് ഇങ്ങനെ.ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് ത്രെഡിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.