Categories: Malayalam

പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന്റെ ലൊക്കേഷനിൽ ലാലേട്ടന്റെ സന്ദർശനം; വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ചിത്രമൊരുങ്ങുന്നത് വേൾഡ് വൈഡ് തീയറ്റർ റിലീസിന്

അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്.ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ഹൃദയം ലൊക്കേഷനിൽ മോഹൻലാൽ എത്തിയതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. ലാലേട്ടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കുന്നത്തിന്റെ ഒപ്പമാണ് വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തത്. ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനിൽ എത്തിയ ലാലേട്ടൻ സംവിധായകൻ വിനീത് ശ്രീനിവാസനുമായി ചിത്രത്തെ കുറിച്ച് സംസാരിച്ചു.

ലാലേട്ടന്റെ പിറന്നാൾ ദിനമായ ഇന്ന് വിശാഖ് സുബ്രഹ്മണ്യം കുറിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് :

പിറന്നാൾ ആശംസകൾ ലാലേട്ടാ….
ചെറുപ്പത്തിൽ ലാലേട്ടൻ സിനിമകൾ ആദ്യ ഷോ തന്നെ തീയേറ്ററിൽ കാണുന്ന ആ ദിവസം തുടങ്ങിയതാണ് എനിക്ക് സിനിമയോടുള്ള ഇഷ്ടം. ശ്രീകുമാർ തിയേറ്ററിൽ ഒരു മോഹൻലാൽ സിനിമ ഇറങ്ങുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഒരു ഉത്സവ പ്രതീതിയാണ് ആ ദിവസം. ചെണ്ടമേളവും പാലഭിഷേകവും ടിക്കറ്റിന് വേണ്ടിയുള്ള നീണ്ട ക്യൂവുമായി ആ ദിവസം ആരാധകർ ആഘോഷമാക്കുന്നു. “ലൈറ്റ് ഓഫ് ആക്കടാ”,”സിനിമ ഇടടാ” തുടങ്ങിയുള്ള ആരാധകരുടെ ആവേശം പ്രകടനങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ അവരുടെ താരരാജാവ് എത്തുമ്പോൾ അവർ ലാലേട്ടാ ലാലേട്ടാ എന്ന് ആർപ്പു വിളിച്ച് സ്ക്രീനിൽ മുമ്പിൽ ആഘോഷങ്ങൾ നടത്തുന്നു . ഇപ്പോഴത്തെ ഈ പ്രതിസന്ധി കഴിയുമ്പോൾ മരയ്ക്കാർ കാണുവാൻ ഞാനും കാത്തിരിക്കുകയാണ്. ലാലേട്ടന് നിങ്ങൾ കൊടുക്കുന്ന ഈ സ്നേഹം പ്രണവ് മോഹൻലാലിന് ഹൃദയത്തിലൂടെ കൊടുക്കും എന്നും എനിക്ക് ഉറപ്പാണ്. ഹൃദയത്തിൻറെ ഷൂട്ടിംഗ് എവിടെ വരെയായി എന്ന് ചോദിക്കുന്നവർക്കായി… ചിത്രത്തിൻറെ പകുതിയോളം ഷൂട്ടിംഗ് കഴിഞ്ഞു… ഷൂട്ടിങ് പൂർത്തിയായ ശേഷം ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിക്കും. ലോകമെമ്പാടും ഒരേ സമയം തിയേറ്ററിലെത്തിക്കാൻ പാകത്തിനാണ് ചിത്രം ഇറങ്ങുക

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago