പാലക്കാട് നിയമസഭാമണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മെട്രോമാൻ ഇ. ശ്രീധരനു വിജയാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാല്‍. അതെ പോലെ തന്നെ മോഹന്‍ലാലിന്റെ വിജയാശംസകള്‍ നേര്‍ന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്.വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ വളരെ വ്യക്തമായി തന്നെ എടുത്ത് പറയുന്നുണ്ട്.
നമ്മുക്ക് അഭിമാനിക്കാന്‍ നമ്മുടെ ഭാരതത്തിൽ തന്നെ ഓരോ നല്ല വ്യക്തിത്വങ്ങൾലുണ്ട് , ഇ. ശ്രീധരന് സര് വലിയ ഒരു കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പൻ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമയാണ്. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി. ദില്ലിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്പി.
https://twitter.com/TheMetromanS/status/1377909697789927428?s=20
അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഭാരതം പത്മവിഭൂഷണ്‍ നല്കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന് ശ്രീ.ഇ.ശ്രീധരന് സര്. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന് സാറിനു എന്റെ എല്ലാ വിജയ ആശംസകളും എന്നാണു മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്.