വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” ഉടൻ പ്രേക്ഷകരിലേക്ക് എത്തും. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ അടുത്ത മാസമാണ് ചിത്രം റിലീസ് ചെയ്യുക. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ലളിതം സുന്ദരം “. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്.
പ്രമോദ് മോഹനാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.
സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍,
രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ അശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.