Categories: Malayalam

ക്ലാസ്മേറ്റ്സിനും അയാളും ഞാനും തമ്മിലിനും ശേഷം പൃഥ്വിരാജും ലാൽജോസും വീണ്ടും ഒന്നിക്കുന്നു

ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനായ 41 എന്ന ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞദിവസം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടക്കുകയുണ്ടായി. ഈ ചിത്രത്തിൽ അയ്യപ്പനായി അഭിനയിക്കുന്നത് ബിജുമേനോനും കോശിയായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനും ആണ്. സച്ചി രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയാഘോഷ വേളയിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധേയം ആവുകയാണ്. ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് തനിക്കു ഇതുവരേയും 41 എന്ന ചിത്രം തിയേറ്ററിൽ പോയി കാണാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഉടനെ തന്നെ ഈ ചിത്രം പോയി കാണും എന്നും പറഞ്ഞ പൃഥ്വിരാജ് അതിനോടൊപ്പം തന്റെ അടുത്ത ചിത്രത്തെ പറ്റി പങ്കുവെക്കുന്നുണ്ട്.

അടുത്തതായി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ ആണ് നായകനായി എത്തുന്നത് എന്നും ആ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 41 എന്ന ചിത്രം രചിച്ച പ്രഗീഷ് ആണെന്നും താരം പറയുന്നു. 41നും മുൻപ് പ്രഗീഷ് എഴുതിയ തിരക്കഥ ആണ് അതെന്നും ആ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞ പൃഥ്വിരാജ് അത് ഒരു വമ്പൻ ചിത്രമാണ് എന്ന സൂചനയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഒപ്പം കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നില്ല എന്നും താരം പറയുന്നുണ്ട്. ഇതിനു മുൻപ് ലാൽ ജോസ്- പൃഥ്വിരാജ് ടീം ഒന്നിച്ച ക്ലാസ്സ്മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾ വലിയ ഹിറ്റുകളായിരുന്നു. 2006 ഇൽ റീലീസ് ചെയ്ത ക്ലാസ്സ്മേറ്റ്‌സ് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയപ്പോൾ അയാളും ഞാനും തമ്മിൽ എന്ന ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. അതുകൊണ്ട് തന്നെ ഒരു ഹാട്രിക് വിജയം ആണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നതെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമായിരുന്നു 41.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago