തമിഴ് ഹാസ്യനടനും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം ഒട്ടാകെ. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ ലോകത്തെ ഒട്ടുമിക്ക നായകന്മാർക്കൊപ്പവും കോമഡി റോളുകളിൽ തിളങ്ങിയിട്ടുള്ള താരമാണ് വിവേക്. നാൻ താൻ ബാല, വെള്ളൈ പൂക്കൾ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായും താരം തിളങ്ങിയിട്ടുണ്ട്. കമലഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിന്റെ ലൊക്കേഷനിൽ വെച്ച് നടന്ന അദ്ദേഹത്തിന്റെ ബർത്ത് ഡേ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
#Vivek Birthday Celebration In The Sets Of #Indian2 pic.twitter.com/7wI1ks8OpW
— chettyrajubhai (@chettyrajubhai) April 19, 2021