‘ലെജന്‍ഡ്’ എന്ന ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ശരവണന് അരുള്‍. ഇപ്പോഴിതാ തന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ക്ലീന്‍ ഷേവില്‍ കണ്ടിരുന്ന ശരവണന് ഇത്തവണ താടി ലുക്കില്‍ കൂടുതല്‍ ചെറുപ്പമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ശരവണന്റെ മേക്കോവറെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
തമിഴ്നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് 52കാരനായ ശരവണന് അരുള്‍. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ദ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദ് ലെജന്‍ഡ്’ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലായിരുന്നു ശരവണ്‍ എത്തിയത്. ശരവണന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ. ചിത്രം നിര്‍മിച്ചതും ശരവണന് തന്നെയായിരുന്നു.
ശരവണനെ കൂടാതെ ഉര്‍വശി റൗട്ടേല, ഗീഥിക. വിവേക്, നസീര്‍, പ്രഭു, വിജയകുമാര്‍, യോഗി ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ച് കാന്‍ ഫെസ്റ്റിവലില്‍ വെച്ചായിരുന്നു നടന്നത്. ആര് വേല്‍രാജ് ആയിരുന്നു ക്യാമറ. റൂബന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.