എം.ജി ശ്രീകുമാറിനേയും ഭാര്യ ലേഖയേയും അറിയാത്തവരുണ്ടാകില്ല. എംജി ശ്രീകുമാറിന്റെ നിഴലായി എപ്പോഴും കൂടെ ഉണ്ടാകുന്ന ആളാണ് ഭാര്യ ലേഖാ ശ്രീകുമാര്‍. മിക്ക സ്റ്റേജ് ഷോകളിലും, അവാര്‍ഡ് നിശകളിലും പ്രേക്ഷകര്‍ ശ്രീകുമാറിന് ഒപ്പം ലേഖയേയും കണ്ടിട്ടുണ്ട്. കുക്കിങ് വീഡിയോയും, യാത്രാ വിശേഷങ്ങളും ഒക്കെ പങ്ക് വയ്ക്കുന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ലേഖ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ താരം ആകുന്നത്. എം ജി ശ്രീകുമാറും യൂ ട്യൂബില്‍ വീഡിയോ അവതരിപ്പിച്ചു കൊണ്ട് എത്താറുണ്ട്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നതും.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു ദിനം എങ്ങനെയാണെന്ന് പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കുകയാണ് ലേഖ. അതിരാവിലെ ഫ്രഷായി അമ്പലത്തില്‍ പോകുന്നത് തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് ലേഖ പറയുന്നു. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത വ്യക്തിയാണ് താന്‍. കൃത്രിമത്വങ്ങളില്ലാതെ ജീവിതം പരിചയപ്പെടുത്തുന്നതാണ് തനിക്ക് സന്തോഷമുള്ളതെന്നും ലേഖ വീഡിയോയില്‍ പറയുന്നു. ഒപ്പം തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും ലേഖ പറഞ്ഞു. ശ്രീക്കുട്ടനും താല്പര്യമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ലോകം താന്‍ വേണ്ടെന്ന് വച്ചുവെന്നും ലേഖ തുറന്നു പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…