പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുന്നവര്‍ സിനിമാരംഗത്ത് നിരവധിയാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളില്‍ മാറ്റംവരുത്തുംമ്പോള് മറ്റുചിലര്‍ പേരുതന്നെ മാറ്റുന്നു. സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്ന്നാണ് പലരും പേര് മാറ്റുന്നത്. തമിഴിലും ഹിന്ദിയിലും താരങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പുറകെ പോവുമ്പോള്‍ മലയാളവും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല.
ഏറ്റവും ഒടുവില്‍ നടി ലെനയും പേര് മാറ്റിയിരിക്കുന്നു. സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടിയാണ് പേര് പരിഷ്കരിച്ചത്. പേരിന്റെ ഇംഗ്ളിഷ് അക്ഷരങ്ങളിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. പേര് മാറ്റം താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിച്ചു.
സംവിധായകന് ജോഷിയും നടന് ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടന് ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്.