വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ലെന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വൈറലാവുകയാണ്.
കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലെന തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അഭിനയ ലോകത്ത് സജീവമാണെങ്കിലും ഇതുവരെ നായികയായി എത്തിയിട്ടില്ല താരം. അതേക്കുറിച്ച് താരം പറയുന്നതിങ്ങനെ, ‘ഹീറോയിന് ആകുന്നതിന് പരിധിയുണ്ട്, മാക്സിമം പോയാല്‍ ഒരു അഞ്ച് വര്‍ഷം. അതു കഴിയുമ്പോഴേക്കും തീരും. ഈ ഹീറോയിന് ആകുന്നതില്‍ എനിക്ക് സംതൃപ്തിയുണ്ടായിരുന്നില്ല. അന്നത്തെ കാലഘട്ടത്തില്‍ ഹീറോയിന് എന്ന് പറഞ്ഞാല്‍ നായകനെ മാത്രം നോക്കി നില്ക്കുന്ന, നായകന്റെ കൂടെ പാട്ടുസീനുകളില്‍ വരുന്ന, അത്യാവശ്യം കരയുന്ന ഒരു കഥാപാത്രം’.
‘പെര്‍ഫോം ചെയ്യാന്‍ വളരെക്കുറച്ചു മാത്രം. അന്ന് ഇതൊക്കെ നോക്കിക്കാണുമ്പോള്‍ തോന്നിയിരുന്നു ഇതൊക്കെ മാത്രം ചെയ്താ മതിയോ എന്ന്. എനിക്ക് ഇടയ്ക്ക് വില്ലത്തിയാകണം, ഡോക്ടറാകണം, പൊലീസാകണം അങ്ങനെ എല്ലാം ചെയ്യണം. അതാണല്ലോ ഒരു നടി ചെയ്യേണ്ടത് എന്ന് തോന്നിയിരുന്നു. ഹീറോയിന് ആയാല്‍ അത് മാത്രമല്ലേ ആകുള്ളു. എനിക്ക് എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നായിരുന്നു ആഗ്രഹം’-ലെന പറയുന്നു.