ലോകേഷ് കനകരാജ്… ഓരോ സിനിമക്കും പ്രേക്ഷകർ ഇത്രയേറെ പ്രതീക്ഷ നൽകുന്ന മറ്റൊരു സംവിധായകനും ഇപ്പോൾ തമിഴ് സിനിമയിൽ ചിലപ്പോൾ ഉണ്ടാകുവാൻ സാധ്യതയില്ല. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് സംവിധാനം നിർവഹിക്കുന്ന ദളപതി വിജയ് ചിത്രം ലിയോ ഒക്ടോബർ പത്തൊൻപതിന് തീയറ്ററുകളിൽ എത്തുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ തന്നെ ലിയോക്ക് കേരളത്തിലും വൻ വരവേൽപ്പാണ് ഒരുങ്ങുന്നത്.
ഇപ്പോഴിതാ കേരളത്തിലെ ആദ്യദിന കളക്ഷൻ റെക്കോർഡിൽ പുത്തൻ റെക്കോർഡ് ചിത്രം സ്ഥാപിച്ചിരിക്കുകയാണ്. 7.3 കോടിയെന്ന കെ ജി എഫിന്റെ ആദ്യദിന റെക്കോർഡ് പ്രീസെയിൽസ് കൊണ്ട് തന്നെ ലിയോ തകർത്തിരിക്കുകയാണ്. ചിത്രം തീയറ്ററുകളിൽ എത്തുവാൻ ഇനിയും രണ്ട് ദിനങ്ങൾ ബാക്കി നിൽക്കെയാണ് ലിയോ ഇങ്ങനെയൊരു റെക്കോർഡ് കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും ട്രെയ്ലറും ഗാനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
TIME TO REORDER RECORDS –
KERALA all-time top 5 opening day gross collection –1. #Leo – 7.4* crores (just from pre-sales)
2. KGF Chapter 2 – 7.30 crores
3. Odiyan – 7.20 crores
4. Marakkar – 6.60 crores
5. Beast – 6.60 croresTHALAPATHY VIJAY’S 3rd all-time RECORD OPENING… pic.twitter.com/ynWWqeC2TB
— AB George (@AbGeorge_) October 16, 2023
വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ രാവിലെ 4 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ നടത്തുന്നത്. തമിഴ്നാട്ടിൽ പുലർച്ചെ ഷോ അനുവദിച്ചിട്ടില്ലാത്തതിനാൽ അവിടെ നിന്നും ആരാധകർ കേരളത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുമുണ്ട്.