ജീവിതം പല വിധത്തിലും തരത്തിലുമാണ് മനുഷ്യരെ പരുവപ്പെടുത്തിയെടുക്കുന്നത്. ചിലർ അതിൽ വീണുപോകും. മറ്റു ചിലർ കിട്ടുന്ന ചെറിയ കച്ചിത്തുരുമ്പും പിടിവള്ളിയാക്കും. അത്തരത്തിൽ ഇരുപത്തിയെട്ടാം വയസിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് മൂന്നു കുഞ്ഞുങ്ങളുമായി പകച്ചു പോയ ഒരു ജീവിതമാണ് മഞ്ജുഷ അനുവെന്ന സ്ത്രീയുടേത്. ജീവിതതത്തിലെ സങ്കടങ്ങളും ദുരന്തങ്ങളും ഇരുപത്തിയെട്ടാം വയസിൽ മഞ്ജുഷയെ വാർധക്യത്തിലേക്ക് തള്ളിയിട്ടെങ്കിൽ നാൽപത്തിയഞ്ചാം വയസിൽ സന്തോഷത്തിന്റെ യൗവനം തിരികെ പിടിച്ചിരിക്കുകയാണ് ഇവർ. ഇവരുടെ 28 വയസിലെയും 45 വയസിലെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 28 വയസിലെ തന്റെ ചിത്രം വാർദ്ധക്യത്തിലേതു പോലെ തോന്നിക്കുന്നത് എല്ലാം ക്ഷമിച്ചും സഹിച്ചും ഒറ്റയ്ക്കായതിന്റെ ബാക്കിയാണെന്ന് മഞ്ജുഷ പറയുന്നു. വനിത ഓൺലൈനോടാണ് മഞ്ജുഷ മനസ് തുറന്നത്.
പതിനേഴാമത്തെ വയസിൽ 1993ൽ ആയിരുന്നു മഞ്ജുഷയുടെ വിവാഹം. ഉത്തരവാദിത്തബോധമില്ലാത്ത ഭർത്താവിനെ തുടർന്ന് ജീവിതം കണ്ണീരിലായി. ഇരുപത്തിയെട്ടാമത്തെ വയസിൽ ജീവിതം വഴി പിരിയുമ്പോൾ മൂന്നു കുഞ്ഞുങ്ങളുമായി മഞ്ജുഷ തനിച്ചായി. എന്നാൽ, തോൽക്കാൻ തയ്യാറായിരുന്നില്ല. മക്കളെ വളർത്തണമെന്ന വാശി ഉള്ളിലുണ്ടായി. കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചു കോഴ്സ് സർട്ടിഫിക്കറ്റും അതിനേക്കാളും വലിയ ജീവിത പാഠങ്ങളുമായി മസ്കറ്റിലേക്ക് വണ്ടി കയറി. ഒമ്പത് വർഷം അവിടെ ജോലി ചെയ്തു. ആ സമയത്ത് ഒരു പാട് ജീവിതപാഠങ്ങൾ പഠിച്ചു. മക്കളെ നല്ല രീതിയിയൽ വളർത്തി അന്തസ്സായി വിവാഹം ചെയ്തയച്ചു.
വർഷങ്ങളുടെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇപ്പോൾ നാട്ടിലെത്തിയ മഞ്ജുഷ ഇപ്പോൾ ഒരു അഡ്വൈർടൈസ്മെന്റ് കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. ചില ഷോർട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട് മഞ്ജുഷ. തന്റെ ഫോട്ടോ കണ്ട് ഈ പ്രായത്തിലും എങ്ങനെ ഇരിക്കുന്നുവെന്ന് ചോദിക്കുന്നവരുണ്ട്. ജീവിതത്തിൽ സന്തോഷമായിട്ടിരുന്നാൽ സൗന്ദര്യവും തിളക്കവും താനേ വരുമെന്ന് മഞ്ജുഷ പറഞ്ഞു. ജീവിതത്തിൽ താൻ ഒരിക്കൽ തോറ്റു പോയതാണെന്നും രണ്ടാമതൊരിക്കൽ കൂടി തനിക്കതിന് മനസില്ലായിരുന്നെന്നും മഞ്ജുഷ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…