വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വരെ അദ്ദേഹം ശ്രദ്ധ നേടിയെടുത്തു. പുതിയ ചിത്രം തുടങ്ങുന്നതിനെ പറ്റി മലയാളം ഇൻഡസ്ട്രിയിൽ തർക്കങ്ങൾ നിലനിൽക്കുന്ന ഈ വേളയിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
ലിജോ ജോസ് പെല്ലിശ്ശേരി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ’ എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചപ്പോൾ വിവിധ സിനിമാപ്രവർത്തകർ ഷൂട്ടിംഗ് ആരംഭിക്കുവാൻ തയ്യാറായെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനെ എതിർത്ത് രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരെയുള്ള മറുപടിയാണ് ഇത് എന്ന് കമന്റുകൾ സൂചിപ്പിക്കുന്നു. സംവിധായകനായ മിഥുൻ മാനുവൽ കമന്റ് ബോക്സിൽ പറയുന്നത് ‘ആരും തടയില്ല ആശാൻ പിടിക്ക്’ എന്നാണ്. ഇതിനിടെ ചിലർ ‘ആരാടാ തടയാൻ’ സിനിമയുടെ പേരാണോ എന്ന് ചോദിച്ചിരുന്നു. ഇപ്പോൾ അതിൽ മറുപടി പറയുകയാണ് പെല്ലിശ്ശേരി. ‘സിനിമ പേരല്ല
തീരുമാനമാണ്’ എന്നാണ് അദ്ദേഹം കുറിച്ചത്.
നടൻ വിനയ് ഫോർട്ട് ഉൾപ്പെടെ നിരവധി വ്യക്തികളാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ഭീതി മൂലം നിർത്തിവെച്ച അറുപതോളം ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം മാത്രമേ പുതിയ ചിത്രങ്ങൾ ചെയ്യാവൂ എന്നായിരുന്നു തീരുമാനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…