മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനേയും നായകനാക്കി ചിത്രമെടുക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബിഗ് ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടായിരിക്കും ചിത്രത്തില്‍ വേ,മിടുകയെന്നും വിവരമുണ്ട്.
View this post on Instagram
ഷിബു ബേബി ജോണ്‍ ആയിരിക്കിക്കും ചിത്രം നിര്‍മിക്കുന്നത്. 2023 ജനുവരിയില്‍ രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണം നടക്കും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിന്റെ കണ്ണാടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാഗും നിറഞ്ഞു നില്ക്കുന്ന വ്യത്യസ്തമായ ഒരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
വൈശാഖ് ഒരുക്കിയ മോണ്‍സ്റ്ററാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ലക്കിം സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ഹണി റോസ്, സുദേവ് നായര്‍, ലക്ഷ്മി മാഞ്ചു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.