മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഇടുക്കി സ്വദേശിയായ ലിജോമോള്‍, ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലെ കനി എന്ന നായികാവേഷവും പിന്നീട് ശ്രദ്ധിക്കപ്പെട്ടു.
ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച ലിജോമോള്‍ തമിഴകത്തും തന്റെ സാന്നിധ്യമറിയിച്ചു. സിവപ്പു മഞ്ചള് പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. തീതും നന്‍ട്രും എന്നൊരു തമിഴ് ചിത്രമാണ് നടിയുടെ പുതിയ റിലീസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലും താരം വേഷമിടുന്നുണ്ട്.