E4 എന്റർടൈന്‍മെന്റ് ഈ അടുത്ത് പുറത്തുവിട്ട വാർത്തയാണ് അവർ കഴിവുറ്റ നവാഗതർക്ക് അവരുടെ കഴിവ് ലോകത്തിനെ അറിയിക്കാൻ തക്ക ഒരു പ്ലാറ്ഫോം ഒരുക്കി കൊടുക്കുമെന്നത്. ആ നിരയിലെ ആദ്യത്തെ ചിത്രമാണ് ലില്ലി. നവാഗതനായ പ്രശോഭ് വിജയന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലിയുടെ ആദ്യ ടീസര്‍ പുറത്ത്. അഭിനയിക്കുന്ന എല്ലാവരും തന്നെ പുതുമുഖങ്ങളായ ലില്ലി നിര്‍മ്മിക്കുന്നത് ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ്, ഇ4 എക്സ്പിരിമെന്റ്സ് എവിഎ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്.സംയുക്താ മേനോന്, കണ്ണന് നായര്‍, ധനേഷ് ആനന്ദ്, സജിന്‍ ചെറുകയില്‍, കെവിന് ജോസ്, ആര്യന് മേനോന് എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സുശിന്‍ ശ്യാമിന്റേതാണ് സംഗീതം