എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചെങ്കിലും 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയി തന്നെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്.
ഇപ്പോള്‍ അഭിനയ രംഗത്തില്ലങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പലപ്പോഴും ലിസി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും എഴുത്തുകളുമൊക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രം വൈറലാവുകയാണ്. പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ലിസിയാണ് ചിത്രത്തിലുള്ളത്. ഈ ഫൊട്ടോയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ലിസിയുടെ മകള്‍ കല്യാണിയാണ് ഫൊട്ടോ പകര്‍ത്തിയത്. ‘വളരെ പ്രശസ്തയായ ഫൊട്ടോഗ്രാഫര്‍ കല്യാണി’യാണ് ഈ ചിത്രം പകര്‍ത്തിയതെന്നാണ് ലിസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദര്‍ശന്‍. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ കല്യാണിക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…