പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങളെ രാവിലെ 9 മണിക്ക് സന്ദേശം അറിയിച്ചു. അദ്ദേഹം നൽകിയ സന്ദേശത്തോട് പ്രതികരിക്കുകയാണ് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണമെന്ന് പരിഹസിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
‘പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം.’
‘NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന്, കമ്മിറ്റി.’–
ഇങ്ങനെയാണ് സംവിധായകൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഈ വിഷയത്തിൽ നടൻ അനിൽ നെടുമങ്ങാട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയാണ്.
സംവിധായകൻ ജയരാജ് വിജയ്‌യുടെ വാക്കുകൾ: സുഹൃത്തുക്കളെ,ഇത് എന്റെ പ്രശ്നമാണ്..എന്റെ മാത്രം പ്രശ്നമാണ്..ഏപ്രിൽ 5 എന്നെ സംബന്ധിച്ചടുത്തോളം ഏതെങ്കിലും ഓർമ്മപുതുക്കലിന്റെതല്ല..ജയിച്ചതോ, ജനിച്ചതോ, നഷ്ടപെട്ടതോ, പരാജയപെട്ടതോകൊണ്ടുവന്നതോ, കൊടുത്തോ ആയ ചരിത്രം രാജ്യം എന്നെ ഓർമ്മപെടുത്തുന്നുമില്ല..
പകരം ഞാനോ എന്റെ രാജ്യമോ മാത്രമല്ല ലോകം മുഴുവൻ ഭയത്തിന്റെയും, ഉത്കണ്ഠയുടെയും, ആത്മസംഘർഷത്തിന്റെയും ഒപ്പം ജാഗ്രതയുടെയും നാളുകൾ പിന്നിട്ട് കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ നമ്മുടെ ആശ്വാസം, നമ്മുടെ പ്രതീക്ഷ എന്താവണം എന്ന ചോദ്യം വലിയ അസ്വസ്ഥകളോടെ വീണ്ടും തലപൊക്കിയിരിക്കുന്നു..
എന്റെ പ്രശ്നമാണ്..എന്റെ മാത്രം പ്രശ്നമാണ്..ഒരു രാത്രി.. 9 മണിക്ക്, 9മിനിറ്റ് നിലവിലെ വെളിച്ചം കെടുത്തി മറ്റോരുവെളിച്ചത്തെ തുറന്നുവിടുന്ന പ്രതീകാത്മ പ്രകടനം എന്റെ പ്രധാനമന്ത്രിക്ക് ഏത് ആത്മജ്ഞാനിയാണ് ഉപദേശിച്ചുനൽകിയത്…
ആഘോഷമല്ലെങ്കിലും ഏപ്രിൽ 5 ന് നടക്കുന്നത് ഇക്കാലത്തെ ഏറ്റവും വലിയ പ്രഹസനമാണെന്നതല്ല, ഇതൊന്നും എന്റെ പ്രധാനമന്ത്രിക്ക് മനസ്സിലാവുന്നില്ലല്ലോ എന്നുള്ളതാണ് എന്നെ ഭയപ്പെടുത്തുന്നത്..
നിരാലംബരായ കോടിക്കണക്കിനു ജനങ്ങൾ വിളക്ക് കത്തിക്കുമ്പോൾ, ഇവരുടെ ജീവിതത്തിൽ ഇരുട്ട് വീഴ്ത്തിയ ഈ കാലഘട്ടത്തിന്റെ ചുവരുകൾക്കുള്ളിൽ പ്രത്യാശയുടെ വെളിച്ചവുമായി ഇനി ആരുവരുമെന്ന് ഞാൻ ആകുലപ്പെടുന്നു..
ഇത് എന്റെ മാത്രം പ്രശ്നമാണ്..
എന്റെ മാത്രം പ്രശ്നമാണോ..?
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…