മാസ്റ്ററിന് ശേഷം വിജയിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമാണിത്. കശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം വന്‍ വിജയമായിരുന്നു. ഇതിന് ശേഷമാണ് വിജയിയുമായി ലോകേഷ് കൈകോര്‍ക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സതീഷ് കുമാര്‍ ആര്‍ട്ടും ദിനേഷ് കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു.
വിജയിയെ മാത്രം വച്ച് ദളപതി യൂണിവേഴ്സ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷെന്നാണ് ഒരുകൂട്ടം അഭിപ്രായപ്പെടുന്നത്. വിക്രം ലോകേഷിന്റെ അത്തരത്തിലൊരു ക്രിയേറ്റിവിറ്റിയായിരുന്നു. അനിരുദ്ധിനെ മാറ്റി നിര്‍ത്തിയാല്‍ വിക്രം സിനിമയിലെ അണിയറപ്രവര്‍ത്തകരാരും ദളപതി 67ല്‍ ഇല്ല. പുതിയ താരനിരയാകും ചിത്രത്തിലെന്നാണ് ലഭിക്കുന്ന വിവരം.