ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തി ശ്രദ്ധനേടിയ റോബിന് രാധാകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത സംവിധായകന് ലോകേഷ് കനകരാജ് പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും റോബിന് തന്നെ നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം ചര്‍ച്ചയായിട്ടുണ്ട്.
മോഡലും റോബിന്റെ ഭാവി വധുവുമായ ആരതി പൊടിയായിരിക്കും ചിത്രത്തിലെ നായിക വേഷത്തിലെത്തുക എന്നാണ് വിവരം. നവംബറില്‍ ചിത്രീകരണം ആരംഭിക്കും. ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിന് രാധകൃഷ്ണന് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു.
ലോകേഷ് ചിത്രം ലിയോയില്‍ റോബിന് ഉണ്ടാകുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞാല്‍ താന്‍ സിനിമ ചെയ്യും എന്നും അത് കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നും റോബിന് മുമ്പ് പറഞ്ഞിരുന്നു.