നിവിൻ പോളി – നയൻതാര ജോഡി ഒന്നിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്ണ. തമിഴ് സൂപ്പർതാരം സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം, ആറ്റ്ലീയുടെ രാജാ റാണി, കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും ധന്യ ബാലകൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്വദേശിയായ ധന്യ ബാലകൃഷ്ണ SIIMA അവാർഡ്സിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട്.
ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. അക്ഷയ വൈദ്യനാഥനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒലിവിയ അനുഗ്രഹയാണ് മേക്കപ്പ്. ജയശ്രീയാണ് ഹെയർ സ്റ്റൈലിസ്റ്റ്.