മേസ്തിരിക്കാരന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ ഏവർക്കും സുപരിചിതനായ ജിബിൻ ജോയ് ഒരുക്കിയ പുതിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സഭ്യമായ രീതിയിൽ ഓരോ മലയാളിക്കും ജീവിതത്തോട് ചേർത്ത് നിർത്താവുന്ന ആശയമാണ് ഈ ഫോട്ടോഷൂട്ടുകൾ വൈറലാക്കുന്നത്.
റോബിൻ – അനില ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. പ്രവാസിയായ റോബിനും പ്രതിശ്രുത വധു അനിലയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ഓട്ടോ സ്റ്റാൻഡിലാണ് നടത്തിയിരിക്കുന്നത്. ഗൾഫിലേക്ക് [പോകുന്നതിന് മുൻപ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള റോബിൻ വന്ന വഴി മറക്കാതെയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.