ഉണ്ട’യുടെ വിജയത്തിനു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം ‘ലവ്’ ജനുവരി 29ന് തീയേറ്ററുകളിലെത്തും. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രീകരണം ജൂണ്‍ 22ന് ആരംഭിച്ച് ജൂലൈ 15ന് അവസാനിച്ചിരുന്നു. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ പത്താമത്തെ ചിത്രമാണിത്.
Posted by Khalid Rahman on Wednesday, 13 January 2021
സംവിധായകന് തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘ഉണ്ട’യ്ക്കു പുറമെ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്.