നവാഗത സംവിധായകന് അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യാണ് അടുത്തതായി തിയേറ്ററുകളില്‍ എത്താനുള്ള ടൊവിനോ ചിത്രം. അഹാന കൃഷ്ണകുമാര്‍ ആണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്നാണ് ‘ലൂക്ക’ നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. നിഖില്‍ വേണുവാണ് എഡിറ്റിംഗ്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്സന്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്ബില്‍ അശോകന്, ശ്രീകാന്ത് മുരളി, രാഘവന്, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിലുണ്ട്.