ലൂക്ക, നിഹാരിക എന്നീ കഥാപാത്രങ്ങളായി ടൊവീനോ, അഹാന എന്നിവർ എത്തുന്നു. നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേർന്നാണ് നിർമാണം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസ് എന്നിവർ ചേര്‍ന്നാണ് രചന.
നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്സന്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ശ്രീകാന്ത് മുരളി, രാഘവന്, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു