Categories: MalayalamNews

ലൂസിഫർ, അസുരൻ, പ്രതി പൂവൻകോഴി; ഹാട്രിക്ക് വിജയവുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച പ്രതി പൂവൻകോഴി പ്രേക്ഷകർക്ക് നല്ലൊരു ചലച്ചിത്രാനുഭവമേകി മുന്നേറുമ്പോൾ ചിത്രം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് സമ്മാനിച്ചിരിക്കുന്നത് ഒരു ഹാട്രിക്ക് വിജയമാണ്. 2019ൽ പ്രേക്ഷകർ മഞ്ജുവിനെ ആദ്യം കണ്ടത് മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായ ലൂസിഫറിൽ മോഹൻലാലിനൊപ്പമാണ്. പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രത്തിന് പിന്നാലെ തമിഴിലേക്ക് പച്ചൈയമ്മാളായി ധനുഷിന്റെ കൂടെ അസുരനിലൂടെ മഞ്ജു അരങ്ങേറ്റം കുറിച്ചു. 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചതോടെ മഞ്ജു വാര്യരെ തേടി നിരവധി അവസരങ്ങളാണ് ഇപ്പോൾ കോളിവുഡിൽ നിന്നും എത്തുന്നത്.

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കിയ പ്രതി പൂവൻകോഴിയും ഇപ്പോൾ വിജയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. സമൂഹത്തിലെ പലരും തുറന്ന് പറയാൻ മടിക്കുന്നതും പേടിക്കുന്നതുമായ ഒരു കാര്യത്തിന്റെ ശക്തമായ അവതരണമാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. റോഷൻ ആൻഡ്രൂസ്, അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവൻ ഒരുക്കുന്ന ത്രില്ലർ ചിത്രം ജാക്ക് ആൻഡ് ജിൽ, പ്രിയദർശൻ – മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് മഞ്ജുവിന്റെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രങ്ങൾ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago