ലൂസിഫര്‍ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. ചിരഞ്ജീവിയെ നായകനാക്കി തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് മോഹന്‍രാജ(ജയം രാജ)യാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ റീമേക്ക് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിക്കൊണ്ട് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നു. ‘ചിരു 153’ ആയി ഒരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എസ് തമന് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
മലയാളത്തില്‍ നിന്നും വ്യത്യസ്തമായാണ് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നത്. സ്റ്റീഫന്‍ നെടുമ്പിള്ളിയുടെ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നായകകഥാപാത്രത്തിന്റെ പ്രണയിനിയായി എത്തുന്നത് നയന്‍താരയാണ്.
ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യക്ക് പുറത്തും കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും വിലസുന്ന നായകനായാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് നായകനായും സ്റ്റീഫന്‍ എത്തും. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മ്മാണം.