വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ഹോ എക് ദോ പല് കി’എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവന്നത്. ലക്ഷ്മി മേനോന്റ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വരുണ്‍ സുനില്‍ ആണ്. വരുണും ജ്യൂവന് ഫെര്‍ണാണ്ടസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുതുമുഖളെ അണിനിരത്തിയാണ് ഹയ ഒരുക്കിയിരിക്കുന്നത്. പുതിയ കാലത്തെ ക്യാമ്പസിന്റെ കഥയാണ് ചിത്രം പറയുന്നത്.സൗഹൃദവും പ്രണയവും മത്സരവും വാശിയുമെല്ലാം ഇടകലര്‍ന്നതാണ്’ഹയ’. ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു വിഷയം കൂടി ചിത്രം പറഞ്ഞുപോകുന്നുണ്ട്. മനോജ് ഭാരതിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന് കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍തോമസ് എഡിറ്റിംഗും സാബുറാം ആര്‍ട്ടും നിര്‍വഹിക്കുന്നു. മസാലകോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോര്‍- എസ് മുരുഗന്, ഫിനാന്‍സ് കണ്ട്രോളര്- മുരളീധരന് കരിമ്പന, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സണ്ണി തഴുത്തല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിജയ് ജി എസ്, എബിന് ഇ എ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍ മേക്കപ്പ്- ലിബിന്, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- അജി മസ്കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-എന്റര്ടെയ്ന്മെന്റ് കോര്‍ണര്‍, പബ്ലിസിറ്റി ഡിസൈനര്‍ യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.