‘അക്കരെ നിക്കണ തങ്കമ്മേ’; വിനീത് ശ്രീനിവാസന്‍-ഷാന്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ മറ്റൊരു ഹിറ്റ് കൂടി;’ആനന്ദം പരമാനന്ദ’ത്തിലെ ഗാനം പുറത്തിറങ്ങി

ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രമാകുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ ‘അക്കരെ നിക്കണ തങ്കമ്മേ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. വിനീത് ശ്രീനിവാസന്‍, പ്രണവം ശശി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൊട്ടിച്ചിരിക്കാന്‍ കുറെയേറെ സമ്മാനിച്ച പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. എം സിന്ധുരാജിന്റെ രചനയില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ പി ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് – സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ – അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് – പട്ടണം റഷീദ്, ലിറിക്സ് – മനു മഞ്ജിത്, ഗായകര്‍ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പി ആര്‍ ഒ – മഞ്ജു ഗോപിനാഥ്, ടൈറ്റില്‍ ഡിസൈന്‍ – ടെന്‍പോയിന്റ്, ഡിസൈന്‍ – പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് – ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago