ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിലെ ലിറിക്കല്‍ വിഡിയോ പുറത്ത്. ‘പടകളുണരെ, കുരുതി വഴിയേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവന്നത്. ഷൈന്‍ ടോം ചാക്കോയും വിനായകനുമാണ് ഗാനരംഗത്തുള്ളത്. ജോ പോളിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്. ഹെക്റ്റര്‍ ലൂയിസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിനായകനും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ ദേവ് മോഹന്‍, ലാല്‍, വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്കൈ പാസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നബു ഉസ്മാനാണ്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.