Categories: Malayalam

മലയാള സിനിമയിലെ ഇതിഹാസമായ മഹനടനാണ് മമ്മൂട്ടി; മനസ്സ് തുറന്ന് മാമാങ്കം നായിക പ്രാചി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള വീര ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആരാധകർ കാത്തിരിക്കുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മാമാങ്കത്തിലെ നായിക ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ്. ഇപ്പോൾ മാമാങ്കത്തിൽ നായികയാവാൻ സാധിച്ചതിലുള്ള സന്തോഷവും ഒപ്പം മമ്മൂട്ടിയുടെ കൂടെ ജോലി ചെയ്യുവാൻ സാധിച്ച തന്റെ അനുഭവവും പങ്കു വയ്ക്കുകയാണ് താരം.

” ആദ്യമായി മമ്മൂക്കയെ കാണുന്നത് കഴിഞ്ഞവർഷം മാമാങ്കത്തിന്റെ സെറ്റിൽ വച്ചാണ് എന്നും ഏറെ വ്യക്തിത്വമുള്ള വ്യക്തിയാണ് അദ്ദേഹം എന്നും പ്രാചി പറഞ്ഞു .സിനിമയിൽ വരുന്നതിനു മുമ്പ് താൻ എന്താണ് ചെയ്യുന്നത് എന്ന് എല്ലാം മമ്മൂക്ക ചോദിച്ചു മനസ്സിലാക്കി. അഭിനേതാക്കൾക്ക് വളരെയധികം കംഫർട്ടബിൾ തരുന്ന ആക്ടറാണ് മമ്മൂക്ക. മലയാള സിനിമയിലെ ഇതിഹാസമായ മഹനടനാണ് മമ്മൂട്ടി.
മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. എല്ലാവരും എന്നോട് മമ്മൂക്കയെ കുറിച്ച് പറയാനാണ് ആവശ്യപ്പെടുന്നത്. അതിനുമുമ്പ് മാമാങ്കത്തിന് നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണ്. ടീസർ വരാൻ വൈകും എന്നാണ് അറിയുന്നത്. സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്ത ഒരു ടെലിവിഷൻ സീരീസിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷമാണ് മാമാങ്കത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത്, : പ്രാച്ചി പറയുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago