Categories: MalayalamNews

മനസ് കീഴടക്കി മത്തായി | മാർക്കോണി മത്തായി റിവ്യൂ

വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന ഒറ്റ കാരണത്താൽ ഏറെ പബ്ലിസിറ്റി കരസ്ഥമാക്കിയ ചിത്രമാണ് മാർക്കോണി മത്തായി. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമും കൂടിയുണ്ട് ചിത്രത്തിൽ എന്ന വാർത്ത ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റു വാങ്ങിയത്. 2002ൽ ഉത്തര എന്ന ചിത്രം ഒരുക്കിയ സനിൽ കളത്തിന്റെ രണ്ടാമത്തെ ചിത്രമായ മാർക്കോണി മത്തായി ഉത്തരയിൽ നിന്നും വ്യത്യസ്തമായി കൊമേഴ്‌സ്യൽ ചേരുവകൾ ഒത്തിണങ്ങിയ ചിത്രമാണ് മാർക്കോണി മത്തായി. എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന, സംഭവിക്കാവുന്ന ഒരു കഥ തന്നെയാണ് മാർക്കോണി മത്തായിയുടേത്.

Maarconi Mathaai Review

ദൈന്യംദിന ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന അല്ലെങ്കിൽ നമ്മളിൽ തന്നെയുള്ളൊരു ആളാണ് മത്തായി. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവർക്കും സന്തോഷം മാത്രം പകർന്ന് കടന്നു പോകുന്ന മനുഷ്യൻ. അഞ്ചങ്ങാടി എന്ന ഒരു തുരുത്തിൽ ഏറെ ശ്രമപ്പെട്ട് മത്തായി ഒരു ആന്റിന റെഡി ആക്കുകയും എഫ്എം റേഡിയോ നാട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. ഇത്ര നാളായിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത മത്തായിയുടെ ജീവിതത്തിലേക്ക് അയാൾ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബാങ്കിൽ പാചകക്കാരിയും ക്ലീനറുമായ അന്ന കടന്നു വരുന്നു. മത്തായിയുടെ സുഹൃത്തുക്കളാണ് ഈ പ്രണയത്തിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഇടയിലേക്കാണ് വിജയ് സേതുപതിയായി തന്നെ തമിഴ് താരം വിജയ് സേതുപതിയുടെ വരവ്. അതിന് കാരണമാകുന്നത് ഒരു എഫ്എം പരിപാടിയും. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Maarconi Mathaai Review

വിന്റെജ് ജയറാമിന്റെ ഒരു തിരിച്ചു വരവ് ഈയിടെയായി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. മാർക്കോണി മത്തായിയും അത് ഉറപ്പ് തരുന്നുണ്ട്. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തികച്ചും പ്രകടമാകുന്നുണ്ട് ചിത്രത്തിൽ. വിജയ് സേതുപതി – ജയറാം കൂട്ടുക്കെട്ട് പ്രേക്ഷകർക്ക് ഒരു ഫീൽ ഗുഡ് എന്റർടൈണർ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മലയാളികൾക്ക് വിജയ് സേതുപതിയോടുള്ള ഇഷ്ടം കൂടുതൽ ഉയരങ്ങളിലേക്കാണ് ഈ ചിത്രത്തിലൂടെ എത്തിയിരിക്കുന്നതും. നായികയായി എത്തുന്ന ജോസഫ് ഫെയിം ആത്മീയക്ക് സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിൽ പോലും തന്റേതായ രീതിയിൽ ആ കഥാപാത്രത്തെ ആത്മീയ മനോഹരമാക്കിയിട്ടുണ്ട്. ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ് ശിവ, അജു വർഗീസ് തുടങ്ങിയവരും അവരുടെ റോളുകൾ മനോഹരമാക്കി. സാജൻ കളത്തലിന്റെ ഛായാഗ്രഹണവും സജിൻ കളത്തിൽ, റെജിഷ് മിഥില എന്നിവർ ചേർന്നൊരുക്കിയ തിരക്കഥയും പ്രശംസനീയമാണ്. എം ജയചന്ദ്രനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മികച്ചൊരു ഫീൽ ഗുഡ് എന്റർടൈനർ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു നല്ല ചോയ്സാണ് മാർക്കോണി മത്തായി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago