രണ്ടു മദനൻമാർ രണ്ടും കൽപ്പിച്ച് പോരിനിറങ്ങിയപ്പോൾ തിയറ്ററുകളിൽ കൊടിയേറിയത് ആവേശപ്പൂരം. വിഷു റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. കോഴിക്കുഞ്ഞുങ്ങളെ കളറടിച്ച് വിൽക്കുന്ന മദനനും രാഷ്ട്രീയക്കാരനായ മദനനും തമ്മിലുള്ള രസകരമായ ഏറ്റുമുട്ടലാണ് ചിത്രം പറയുന്നത്.
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും മദനൻമാരായി നിറഞ്ഞാടുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന മദനൻ നിസ്സഹായകനാണ്. എന്നാൽ ബാബു ആന്റണി അവതരിപ്പിക്കുന്ന മദനൻ രാഷ്ട്രീയ നേതാവും അധികാരത്തിന്റെ സുഖം ആസ്വദിക്കുന്നയാളുമാണ്. ശക്തനായ മദനനുമേൽ നിസ്സഹായകനായ മദനൻ മേൽക്കൈ നേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് ഗോപിനാഥാണ്. രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്, പി.പി. കുഞ്ഞികൃഷ്ണന്, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ്, കൂര്‍ഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത് വിവേക് ഹര്ഷന്. ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രഞ്ജിത് കരുണാകരന്, ആര്‍ട്ട് ഡയറക്റ്റര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം: മെല്‍വി.ജെ, മേക്കപ്പ്: ആര്.ജി.വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്, ഡിസൈന്‍: അറപ്പിരി വരയന്‍, പി ആര് ഓ:പ്രതീഷ്ശേഖര് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.