സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞയിടെ ഗായിക അമൃത സുരേഷുമായി പുതിയ ജീവിതം തുടങ്ങിയപ്പോൾ ആയിരുന്നു അത്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ ബന്ധം ചർച്ചയാകുന്ന സാഹചര്യത്തിൽ ആദ്യവിവാഹത്തിലെ മക്കളിൽ ഒരാൾ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്. രണ്ട് ആൺകുട്ടികളാണ് ആദ്യവിവാഹത്തിൽ ഗോപി സുന്ദറിന് ഉള്ളത്. ഇതിൽ മൂത്തമകൻ മാധവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ലെന്നും തനിക്ക് എല്ലാം അമ്മയാണെന്നും വ്യക്തമാക്കുകയാണ് മാധവ്. അച്ഛന്റെ മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല. അദ്ദേഹത്തെ താൻ മൈൻഡ് ചെയ്യാറില്ല. അച്ഛനെ പോലെ ഒരിക്കലും ആകാൻ ആഗ്രഹിക്കുന്നില്ലെന്നും മാധവ് വ്യക്തമാക്കി. അച്ഛന്റെ മടങ്ങിവരവ് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മാധവ് വ്യക്തമാക്കി. അച്ഛൻ തിരിച്ചുവരുമെന്ന കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചുവരണ്ട. അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും മാധവ് ഉറപ്പിച്ച് പറഞ്ഞു.
നേരത്തെയും മാധവ് ഗോപി സുന്ദറിനെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. അച്ഛന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. തങ്ങൾ എല്ലാം കാര്യങ്ങളും തുറന്നുപറയുന്നത് അമ്മയോടാണ്. അമ്മ തങ്ങളെ നോക്കുന്നത് ഒരു കുറവും വരുത്താതെയാണെന്നും മാധവ് വ്യക്തമാക്കി.