ആരാധകർ എന്നും ആകാംഷയോടെ കാണാറുള്ള കാര്യമാണ് തങ്ങളുടെ പ്രിയതാരങ്ങൾ എയർപോർട്ടിൽ വന്നിറങ്ങുന്നതും പോകുന്നതുമെല്ലാം. പലപ്പോഴും അപ്രതീക്ഷിതമായി ഇവരെ കാണുമ്പോൾ വിശ്വസിക്കാനാവാതെ നിൽക്കുന്ന ആരാധകരും ഉണ്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ പകർത്തുന്ന ക്യാമെറ കണ്ണുകളും ധാരാളമാണ്. പലപ്പോഴും ഇവരെ കാണുമ്പോൾ ആരാധകർ തടിച്ച് കൂടുന്നതും പതിവാണ്. കൂടുതലും ബോളിവുഡ് താരങ്ങളെയാണ് ഇത്തരത്തിൽ കണ്ടിട്ടുള്ളത്.
അത്തരത്തിൽ വിമാനത്താവളത്തിൽ എത്തിയ ഒരു തെന്നിന്ത്യൻ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിൽ താരജാഡകൾ ഏതുമില്ലാതെ കയറുന്ന പ്രേഷകരുടെ പ്രിയതാരം മാധവിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വിമാനത്താവളത്തിൽ തിരക്കുള്ള സമയത്താണ് മാധവന്റെ വരവ്. അതുകൊണ്ടു തന്നെ ക്യൂവിൽ അത്യാവശ്യം തിരക്കുണ്ട്. താരത്തിന്റെ പദവി ഉപയോഗിക്കാതെ, മറ്റുയാത്രക്കാർക്കൊപ്പം ക്യൂവിന്റെ പിറകിൽ നിന്ന് ആരോഗ്യസേതു ആപ്പ് കാട്ടി മാത്രമാണ് ഇദ്ദേഹം ഉള്ളിൽക്കടക്കുന്നത്. വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 4 നു ആണ് ഇയാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.