മലയാളികൾ മൂളിനടക്കുന്ന വിജയ് ദേവ്റകൊണ്ട ചിത്രം ഡിയർ കോമ്രേഡിലെ ‘മധു പോലെ പെയ്ത മഴയേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ടീസർ രൂപത്തിൽ ഇറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ഹിറ്റായിരുന്നു. ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും ഐശ്വര്യ രവിചന്ദ്രനുമാണ്. ജോ പോളിന്റേതാണ് വരികൾ. വിജയ് ദേവ്റകൊണ്ട, രാഷ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാരത് കമ്മായാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം മെയ് 31ന് തീയറ്ററുകളിൽ എത്തും.