മലയാളികളുടെ ഇഷ്ട നടിമാരിൽ എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നടിയാണ് മഞ്ജു വാര്യർ. യുവജനോത്സവ വേദിയിൽ കലാതിലക പട്ടവും കൈയിലേന്തി സിനിമയുടെ ലോകത്തിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യർ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും വിവാഹമോചനത്തോടെ സിനിമയിൽ സജീവമായി താരം. നടി എന്നതിലുപരി വ്യക്തി എന്ന നിലയിലും മഞ്ജു വാര്യർക്ക് നിരവധി ആരാധകരാണ് ഉള്ളത്.
മഞ്ജുവിന്റെ സഹോദരൻ മധു വാര്യരും സിനിമയിൽ സജീവമാണ്. അഭിനയത്തിൽ തുടങ്ങിയെങ്കിലും സഹോദരിയെ നായികയാക്കി തന്റെ ആദ്യചിത്രം മധു കഴിഞ്ഞയിടെ സംവിധാനം ചെയ്തിരുന്നു. ലളിതം സുന്ദരം എന്ന് പേര് നൽകിയ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് സ്വന്തമാക്കിയത്.
പെങ്ങൾക്ക് ഒരു ചെറിയ പാര പണിതിരിക്കുകയാണ് മധു വാര്യർ ഇപ്പോൾ. മഞ്ജു വാര്യർ സൈക്കിൾ ഓടിക്കുന്ന ചിത്രം സൈക്കളോടിക്കൽ മൂവ് എന്ന കുറിപ്പോടെയാണ് മധു പങ്കുവെച്ചത്. പപ്പുവിന്റെ പ്രശസ്തമായ പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ഡയലോഗ് ചേർത്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ പതിയെയാണ് ചിത്രത്തിൽ മഞ്ജു സൈക്കിൾ ഓടിക്കുന്നത്. അതുകൊണ്ടു തന്നെ സ്ലോ റേസ് പ്രാക്ടീസ് ആണോ ഇതെന്നാണ് ഒരു ആരാധകന്റെ സംശയം.
View this post on Instagram