Categories: MalayalamNews

മലയാളികളെ ഡിക്ഷണറി എടുപ്പിച്ച രാജയുടെ വാക്ക് – BROBDINGNAGIAN..!

ഇംഗ്ലീഷ് ഭാഷയിൽ രാജക്കുള്ള അഗാധ പാണ്ഡിത്യം മലയാളികളെ ചെറുതായിട്ടൊന്നുമല്ല പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. മലയാളവും ഇംഗ്ലീഷും തമ്മിൽ ഇത്ര അഭേദ്യമായ ഒരു കൂട്ടികിഴക്കൽ നടത്തിയ രാജയുടെ ഇംഗ്ലീഷ് കേട്ട് സായിപ്പന്മാർ പോലും തല കറങ്ങി വീണിട്ടുണ്ട് എന്നതാണ് ചരിത്രം. മലയാള സിനിമയുടെ ശശി തരൂർ ശ്രീ മധുരരാജ മലയാളികളെ ഡിക്ഷണറി എടുപ്പിക്കുന്ന ഒരു വാക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. BROBDINGNAGIAN എന്ന മലയാളികൾ കേട്ടിട്ടില്ലാത്ത ഒരു വാക്കാണ് മധുരരാജ മലയാളികൾക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ലോകസാഹിത്യത്തിലെ പ്രമുഖ നോവലുകളിൽ ഒന്നായ ജോനാഥൻ സ്വിഫ്റ്റിന്റെ ഗള്ളിവേഴ്‌സ് ട്രാവൽസ് എന്ന നോവലിലെ ഒരു സ്ഥലമായ BROBDINGNAG എന്ന പേരിനോട് ചേർത്താണ് ഈ പുതിയ വാക്കിന്റെ ഉത്ഭവം. വമ്പൻ, രാക്ഷസീയം എന്നിങ്ങനെയുള്ള അർത്ഥങ്ങളാണ് ഈ വാക്കിനുള്ളത്. ഏകദേശം 60 അടിയോളം ഉയരമുള്ള രാക്ഷസന്മാരാണ് ആ നാട്ടിൽ താമസിച്ചിരുന്നത്. അതിനാൽ തന്നെ അത്തരം വലിയ കാര്യങ്ങളെ കുറിച്ച് പറയുമ്പോഴാണ് BROBDINGNAGIAN എന്ന വാക്ക് കൂടുതലും ഉപയോഗിക്കുന്നത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago