സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചരിത്രനായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വമ്പൻ ഒരു താരനിര തന്നെ അണിനിരന്നിരിക്കുന്ന ചിത്രത്തിന്റെ അണിയറ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടി മാധുരി. ജോസഫ്, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ മാധുരി പത്തൊമ്പതാം നൂറ്റാണ്ടിലും മികച്ചൊരു കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്.
View this post on Instagram
സംവിധായകൻ വിനയൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനി ടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘട്ടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ – രാജൻ ഫിലിപ്പ്, പിആർഒ ആന്റ് മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ – ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ – സംഗീത് വി.എസ്, അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്, അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്ഷൻ മാനേജർ – ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ – വാഴൂർ ജോസ്, എ.എസ്. ദിനേശ്.