ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയിൽ അപ്രതീക്ഷിത എൻട്രിയാണ് നടി മഡോണ സെബാസ്റ്റ്യൻ നടത്തിയത്. പ്രേക്ഷകർ നിനച്ചിരിക്കാതെയാണ് താരത്തെ ബിഗ് സ്ക്രീനിൽ കണ്ടത്. എലിസ ദാസ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ട് കൊണ്ട് താരം വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹരികുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ടെലിവിഷനിൽ മഡോണ അവതരിപ്പിച്ച ഒരു പരിപാടി കാണുവാനിടയായ സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ പ്രേമം എന്ന പുതിയ പ്രോജക്ടിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ അവരെ ക്ഷണിച്ചു. സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഡോണ പ്രേമത്തിലെ മൂന്ന് നായികമാരിൽ ഒരാളായി 2015ൽ തൻറെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. അതേ വർഷം തന്നെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയിൽ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്ക്കും മഡോണ ചുവടുവെച്ചു. കർണാട്ടിക്, ഹിന്ദുസ്താനി സംഗീത ശാഖകളിൽ പരിശീലനം നേടിയിട്ടുള്ള ഗായികയാണ് മഡോണ. മ്യൂസിക്ക് മോജോ എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാമിലെ പങ്കാളിത്തത്തിലൂടെ മഡോണ പ്രേക്ഷക ശ്രദ്ധ നേടി.
View this post on Instagram
പ്രേമത്തിനു ശേഷം മഡോണ പിന്നീട് അഭിനയിച്ചത് തമിഴ് സിനിമയിലായിരുന്നു. 2016 -ൽ വിജയ് സേതുപതിയോടൊപ്പം കാതലും കടന്തു പോഗും എന്ന ചിത്രത്തിൽ അഭിനയിച്ചു. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രം കിംഗ് ലയർ ആയിരുന്നു. ദിലീപിന്റെ നായികയായാണ് മഡോണ അഭിനയിച്ചത്. പ്രേമത്തിന്റെ തെലുങ്കു റീമെയ്ക്കിൽ നായികയായി തെലുങ്കു സിനിമയിലും അരങ്ങേറി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്. പദ്മിനിയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ മഡോണയുടെ മലയാള ചലച്ചിത്രം.