ലിയോയിലെ ഞെട്ടിക്കലിന് പിന്നാലെ ഫോട്ടോഷൂട്ട് കൊണ്ട് ഞെട്ടിച്ച് മഡോണ സെബാസ്റ്റ്യൻ..! ഫോട്ടോഷൂട്ട് കാണാം

ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയിൽ അപ്രതീക്ഷിത എൻട്രിയാണ് നടി മഡോണ സെബാസ്റ്റ്യൻ നടത്തിയത്. പ്രേക്ഷകർ നിനച്ചിരിക്കാതെയാണ് താരത്തെ ബിഗ് സ്‌ക്രീനിൽ കണ്ടത്. എലിസ ദാസ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ട് കൊണ്ട് താരം വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹരികുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ടെലിവിഷനിൽ മഡോണ അവതരിപ്പിച്ച ഒരു പരിപാടി കാണുവാനിടയായ സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ പ്രേമം എന്ന പുതിയ പ്രോജക്ടിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ അവരെ ക്ഷണിച്ചു. സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഡോണ പ്രേമത്തിലെ മൂന്ന് നായികമാരിൽ ഒരാളായി 2015ൽ തൻറെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. അതേ വർഷം തന്നെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയിൽ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്ക്കും മഡോണ ചുവടുവെച്ചു. കർണാട്ടിക്, ഹിന്ദുസ്താനി സംഗീത ശാഖകളിൽ പരിശീലനം നേടിയിട്ടുള്ള ഗായികയാണ് മഡോണ. മ്യൂസിക്ക് മോജോ എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാമിലെ പങ്കാളിത്തത്തിലൂടെ മഡോണ പ്രേക്ഷക ശ്രദ്ധ നേടി.

പ്രേമത്തിനു ശേഷം മഡോണ പിന്നീട് അഭിനയിച്ചത് തമിഴ് സിനിമയിലായിരുന്നു. 2016 -ൽ വിജയ് സേതുപതിയോടൊപ്പം കാതലും കടന്തു പോഗും എന്ന ചിത്രത്തിൽ അഭിനയിച്ചു. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രം കിംഗ് ലയർ ആയിരുന്നു. ദിലീപിന്റെ നായികയായാണ് മഡോണ അഭിനയിച്ചത്. പ്രേമത്തിന്റെ തെലുങ്കു റീമെയ്ക്കിൽ നായികയായി തെലുങ്കു സിനിമയിലും അരങ്ങേറി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്. പദ്‌മിനിയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ മഡോണയുടെ മലയാള ചലച്ചിത്രം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago