ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നിലേക്ക് ഇറങ്ങുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ഇൻഡസ്ട്രിയൽ ഹിറ്റ് പുലിമുരുകൻ ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ അനുശ്രീ, ഷംനകാസിം, മഹിമ നമ്പ്യാർ,അന്ന രാജ എന്നിവരാണ് നായികമാരായി എത്തുന്നത്.
ചിത്രത്തിലെ ഏറ്റവും മികവുറ്റ രംഗങ്ങൾ ആയിരുന്നു ചിത്രത്തിലെ ഡോഗ് ഫൈറ്റ് സീനുകൾ. എങ്ങനെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൻറെ ഫൈറ്റ് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ. എട്ടുമാസത്തോളം ട്രെയിൻ ചെയ്ത ഡോഗുകളെയാണ് സിനിമയിൽ ഉപയോഗിച്ചത്. ഗ്രീൻ മാറ്റ് ടെക്നോളജി ഉപയോഗിച്ച് പലപ്പോഴും പീറ്റർ ഹെയ്ൻ തന്നെ ഈ രംഗങ്ങളിൽ ഡമ്മിയായി വേഷമിട്ടിരുന്നു.ഇതിന്റെ ഞെട്ടിപ്പിക്കുന്ന മേക്കിങ് വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ രംഗങ്ങൾ ഏറ്റവും മികവുറ്റ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചത് തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഇതിന്റെ ഫൈറ്റ് കൊറിയോഗ്രാഫി ടീം കാഴ്ചവെച്ച അർപ്പണബോധത്തിന്റെ തെളിവുകൂടിയാണ്.