മമ്മൂക്ക – വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മാസ്സ് എന്റർടൈനർ പ്രേക്ഷകരെ ഏറെ രസിപ്പിച്ച് പ്രദർശനം തുടരുകയാണ്. മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ഹൈ ലൈറ്റ്. പ്രേക്ഷകരിൽ അമ്പരപ്പുളവാക്കിയ ആ ആക്ഷൻ രംഗങ്ങൾ സംവിധായകൻ വൈശാഖിനെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മമ്മൂക്കയുടെ കഠിനാധ്വാനം തന്നെയാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഇപ്പോഴിതാ മധുരരാജ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് വൈശാഖ്. മമ്മൂക്കയുടെ കഠിനാധ്വാനത്തെ പുകഴ്ത്തിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.